തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും വിപുലവുമാക്കുന്നതിന്റെ ഭാഗായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ജില്ലകളില്‍ സംഘടനാനേതാക്കളുടെ പ്രത്യേക പര്യടനം സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോയമ്പത്തൂര്‍ മേഖലയിലുള്ള പര്യടനം മാര്‍ച്ച് 28, 29, 30 തിയ്യതികളിലും കൊല്ലം ജില്ലയില്‍ ഏപ്രില്‍ രണ്ടാം വാരവും നടക്കും.
സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 45 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ 4,86,400 സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 17 പേര്‍ക്ക് 2,29,000 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 24 പേര്‍ക്ക് 2,34,400 രൂപയും ചികിത്സാ സഹായമായി 3 പേര്‍ക്ക് 13,000 രൂപയും അടിയന്തിര സഹായമായി ഒരാള്‍ക്ക് 10,000 രൂപയും അവശസഹായമായി 2 പേര്‍ക്ക് 10,000 രൂപയും കൂടി മൊത്തം 5,86,400 രൂപയാണ് സഹായമായി നല്‍കിയത്.
ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, സലാം ഫൈസി മുക്കം, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, ബദ്‌റുദ്ദീന്‍ ദാരിമി ചിക്മഗുളുരു, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ടി. അലി ഫൈസി കാസര്‍കോഡ്, അബ്ദുല്‍ ഖാദര്‍ ഖാസിമി എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen