കണ്ണൂര്‍ : എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ കാടാച്ചിറയില്‍ വെച്ച് നടക്കുന്ന ജില്ലാ സര്‍ഗ്ഗലയം കലാ സഹിത്യ മത്സരത്തിനു പാണക്കാട് സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം കണ്‍വെന്‍ഷന്‍ അബ്ദുസ്സലാം ദാരിമി കിണവക്കലിന്റെ അധ്യക്ഷതയില്‍ സിദ്ദീഖ് ഫൈസി വെണ്മനല്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ലതീഫ് പന്നിയൂര്‍ വിഷയാവതരണം നടത്തി. അബ്ദുറസാഖ് ഫൈസി, അബൂബക്കര്‍ മാസ്റ്റര്‍, നൗശാദ് ഇരിക്കൂര്‍, ജുനൈദ് ചാലാട്, സലാം പൊയ്നാട്, ശൗക്കത്ത് ഉമ്മഞ്ചിറ, ആര്‍ അബ്ദുല്ല ഹാജി, മുസ്തഫ ഹാജി സംസാരിച്ചു. സജീര്‍ സ്വഗതവും കണ്‍വീനര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആര്‍ അബ്ദുല്ല ഹാജി (ചെയര്‍), സൈനുല്‍ ആബിദ് ദാരിമി (കണ്‍വീനര്‍), അബ്ദുല്‍ നാസര്‍ ഹാജി (ട്രഷറര്‍) എന്നിവരെയും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി യഥാക്രമം യൂസഫ് ഹാജി, യൂസഫ് മാസ്റ്റര്‍ (ഫുഡ്), മുഹ്യദ്ദീന്‍ ദാരിമി, ശുഹൈബ് എ സി (വളണ്ടിയര്‍), ഇസ്സുദ്ദീന്‍, അഫ്സീര്‍ മൗലവി (സ്റ്റേജ് ആന്റ് ഡെക്കറേഷന്‍) എന്നിവരെയും തെരഞ്ഞെടുത്തു.
- jas printers