കാളികാവ് : പരിയങ്ങാട് ദാറുല്‍ ഇഹ്‌സാന്‍ അറബിക് കോളേജ് മൂന്നാം വാര്‍ഷിക സമ്മേളനം മെയ് 8, 9,10 തിയ്യതികളില്‍ നടക്കും. വൈവിധ്യ സെഷനുകളിലായി പ്രഗത്ഭര്‍ പങ്കെടുക്കും. അഞ്ചച്ചവിടി ബുസ്താനുല്‍ ഉലൂം മദ്രസയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഖാസി യഅ്ഖൂബ് ഫൈസി അധ്യക്ഷത വഹിച്ചു. പി ഹസ്സന്‍ മുസ്ല്യാര്‍, ജമാല്‍ മുസ്ല്യാര്‍ പള്ളിശേരി, ജമാല്‍ ഫൈസി, കെവി അബ്ദുറഹ്മാന്‍ ദാരിമി, ഹൈദ്രസ് മൗലവി മാളിയക്കല്‍, പിവി മുഹമ്മദ്, ഇപി അബ്ദുല്ല സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ : ചെയര്‍മാന്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആക്ടിംഗ് ചെയര്‍മാന്‍ യഅ്ഖൂബ് ഫൈസി, കണ്‍വീനര്‍ ഇപി അബ്ദുല്ല, വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ദാരിമി, ട്രഷറര്‍ കെ. ടി ഹൈദര്‍ ഹാജി.
- Saleem Ck