തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന ദശദിന മതപ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച തുടക്കാമാവും. വൈകുന്നേരം 7 മണിക്ക് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ ശൗക്കത്ത് അലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തും.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ മുനീര്‍ ഹുദവി വിളയില്‍, അബൂ ഹന്നത്ത് മൗലവി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, ശാഫി ബാഖവി ചാലിയം, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, നൗഫല്‍ ഹുദവി കൊടുവള്ളി, അഷ്‌റഫ് റഹ്മാനി ചൗക്കി തുടങ്ങിയ പ്രമുഖ വാഗ്മികളും പണ്ഡിതരും പ്രഭാഷണം നടത്തും.
മാര്‍ച്ച് 29 ഞായറാഴ്ച നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കൈ നേതൃത്വം നല്‍കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈ: ചാന്‍സ്‌ലര്‍ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും സ്വൂഫീവര്യരും നേതാക്കളും സംബന്ധിക്കും.
- malikdeenarislamic academy