ശംസുല്‍ഉലമ അനുസ്മരണസമ്മേളനം ഇന്ന് (വെള്ളി) കാസര്‍കോട് ഉബ്രങ്കളയില്‍

ബദിയടുക്ക : ഉബ്രങ്കള - ബാറടുക്ക യൂണിറ്റ് എസ്.വൈ.എസ്, എസ്. കെ. എസ്. എസ്. എഫ്. സംയുക്താഭിമുഖ്യത്തില്‍ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ഉലമ, സി. എം. ഉസ്താദ്, സഇദ് ഉസ്താദ് അനുസ്മരണവും മജ്‌ലിസ്സുന്നൂറും ഇന്ന് (വെള്ളി) വൈകുന്നേരം ഉബ്രങ്കള സി. എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന മജ്‌ലിസ്സുന്നൂറിന്ന് പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോടും മൗലൂദ് പാരായണത്തിന്ന് എം. ഫസലുറഹ്മാന്‍ ദാരിമിയും നേതൃത്വം നല്‍കും. 7 മണിക്ക് നടക്കുന്ന അനുസ്മരണസമ്മേളനം ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ കാര്‍വാറിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മുഖ്യ പ്രഭാഷണവും ഖലീല്‍ ഹുദവി അനുസ്മരണ പ്രഭാഷണവും നടത്തും. സുബൈര്‍ ദാരിമി പൈക്ക, ഇ. പി. ഹംസത്തുസ്സഅദി, റഷീദ് ബെളിഞ്ചം, റസ്സാഖ് ദാരിമി, ഹമീദ് ഹാജി ചര്‍ളടുക്ക, സിദ്ധീഖ് ബെളിഞ്ചം, മുനീര്‍ ഫൈസി ഇഡിയടുക്ക, ആദം ദാരിമി നാരമ്പാടി, തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് കെ. എസ്. അലി തങ്ങള്‍ കുമ്പോല്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
- Rasheed belinjam