ഹംസ ഹാജി മുന്നിയൂരിന് യു.എ.ഇ. മര്‍കസ് കമ്മിറ്റി യാത്ര അയപ്പ് നല്‍കി

ദുബൈ : 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന റാസല്‍ ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഖാരിയുടെ സ്ഥാപകനും വളാഞ്ചേരി മര്‍ക്കസ് തര്‍ബിയ്യത്തി ല്‍ ഇസ്ലാമിയ്യയുടെ യു.എ.ഇ. കമ്മിറ്റി ട്രഷററുമായ ഹംസ ഹാജി മുന്നിയൂരിന് മര്‍കസ് യു.എ.ഇ. കേന്ദ്ര കമ്മിറ്റി യാത്ര അയപ്പ് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച അസറിനു ശേഷം ദുബൈ സുന്നീ സെന്റര്‍ മദ്രസ്സയില്‍ വെച്ചായിരുന്നു യാത്ര അയപ്പ് യോഗം സംഘടിപ്പിച്ചത്. യു.എ.ഇ.യുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്മിറ്റികളില്‍ നിന്നും നിരവധി നേതാക്കളാണ് യാത്ര അയപ്പ് യോഗത്തില്‍ പങ്കെടുത്തത്. മര്‍കസ് യു.എ.ഇ. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി.പി. പൂകോയ തങ്ങള്‍ അധ്യക്ഷം വഹിച്ച യോഗം അബ്ദുല്‍ സലാം ബാഖവി ദുബൈ ഉല്‍ഘാടനം ചെയ്തു. ഇ.കെ. മുയ്തീന്‍ ഹാജി, അബ്ദുള്ള ചേലേരി, കളപ്പാട്ടില്‍ അബു സാഹിബ്, അമീന്‍ വാഫി, കെ.എ. റഹ് മാന്‍ ഫൈസി, റസാക്ക് വളാഞ്ചേരി, അലി മുസ്ലിയാര്‍, ഷബീര്‍ വാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മര്‍കസ് യു.എ.ഇ. കമ്മിറ്റിയുടെ മുമന്റോ കമ്മിറ്റി പ്രസിഡന്റ് വി.പി. പൂകോയ തങ്ങള്‍ ഹംസ ഹാജിക്ക് സമാനിച്ചു. തുടര്‍ന്ന് കമ്മിറ്റി നല്‍കിയ യാത്ര അയപ്പിന് അദ്ദേഹം നന്ദി പറഞ്ഞു. ഇത്രയും കാലം മര്‍കസ് തര്‍ബിയ്യതില്‍ ഇസ്ലാമിയ്യക്ക് സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. യു.എ.ഇ. മര്‍കസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രടറി കെ.വി. ഹംസ മൗലവി സ്വാഗതവും, സി.സി. മുയ്തു ഷാര്‍ജ നന്ദിയും പറഞ്ഞു.
- sainu alain