'സമസ്ത ഡയറക്ടറി' പ്രകാശിതമായി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പുറത്തിറക്കിയ സമസ്ത ഡയറക്ടറി പ്രകാശനം ചെയതു. സമസ്ത, കീഴ്ഘടകങ്ങള്‍, ആസ്ഥാനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സ്ഥാപനങ്ങള്‍, പള്ളി ദര്‍സുകള്‍, പ്രഭാഷകര്‍, എഴുത്തുകാര്‍, നേതാക്കള്‍ തുടങ്ങിയ വിവരങ്ങളാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
തൃശൂരില്‍ നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം. എം മുഹ്‌യുദ്ദീന്‍ മൗലവി പാലത്തായി മൊതു ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9895901199.
- SKSSF STATE COMMITTEE