പൊഞ്ഞനം ജുമാ മസ്ജിദ് ദിക്ര്‍ വാര്‍ഷികവും മതപ്രഭാഷണവും

കാട്ടൂര്‍ : പൊഞ്ഞനം ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദിക്ര്‍ ഹല്‍ഖ 48-ാം വാര്‍ഷികവും മത പ്രഭാഷണവും 20, 21, 22, 23 തിയ്യതികളില്‍ രാത്രി എട്ട് മണിക്ക് മസ്ജിദ് അങ്കണത്തില്‍ നടക്കും. ശൈഖുന മണത്തല അബ്ദുള്ള മുസ്ലിയാര്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. മസ്ജിദ് രക്ഷാധികാരി കെ.എം ഇബ്രാഹിം അധ്യക്ഷത വഹിക്കും ഉസ്താദ് അബ്ദുലത്തീഫ് അല്‍ഹൈതമി വ്യത്യസ്ത വിഷയങ്ങളില്‍ മത പ്രഭാഷണം നടത്തും. അസി. ഖത്തീബ് മുഹമ്മദ് നൂറുദ്ദീന്‍ യമാനി, ഷഫീഖ് അന്‍വരി, ഫാറൂഖ് ബാഖവി, അബ്ദുള്ള മുസ്‌ലിയാര്‍ അരിപ്ര, അബ്ദു ശൂക്കൂര്‍ ദാരിമി, മുഹമ്മദലി ബദ്രി, നിസാം ബാഖവി, ഷബീര്‍ ബാഖവി, യൂസുഫ് അന്‍വരി, മുഹമ്മദ് മുസ്‌ലിയാര്‍, ന.ബി മുഹമ്മദ് കുട്ടി, പി.സ് മജീദ്, പി.എ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിക്കും. 
- Munavar Fairoos