ഊരകം : ചാവക്കാട് നടക്കുന്ന എസ്. കെ. എസ്. ബി. വി ജില്ലാ സമ്മേളന പ്രചരാര്‍ത്ഥം തൃശൂര്‍ റൈഞ്ച് എസ്. കെ. എസ്. ബി. വിയുടെ ആഭിമുഖ്യത്തില്‍ പതാക യാത്ര നടത്തി. ഊരകം മദ്രസയില്‍ നിന്ന് ആരംഭിച്ച പ്രചാരണ യാത്ര ഊരകം സെന്ററില്‍ അവസാനിച്ചു. റൈഞ്ച് സെക്രട്ടറി നൂറുദ്ധീന്‍ യമാനി പ്രാര്‍ത്ഥന നടത്തി. ഒ. എ സലീം അന്‍വരി യാത്രക്ക് നേതൃത്വം നല്‍കി. സക്കീര്‍ സാഹിബ് സലാം സാഹിബ് ഊരകം, കമാലുദ്ധീന്‍ ചേര്‍പ്പ്, മുര്‍ഷാദ് വലിയ ചേനം, ശക്കീര്‍ പടിഞ്ഞാട്ടുമുറി, അബ്ബാസ് ചേര്‍പ്പ് തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് ഫൈസി സ്വാഗതവും ശാഫി അന്‍വരി കാരക്കാട് മുഖ്യ പ്രഭാഷണവും അജ്മല്‍ മുത്തുള്ളിയാല്‍ നന്ദിയും പറഞ്ഞു.
- Munavar Fairoos