കര്‍മ്മശാസ്ത്ര ഗ്രന്ഥവിതരണം നടത്തി

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ത്വലബവിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത ഇരുപത്തിരണ്ട് ദര്‍സ്അറബിക് കോളേജ് ലൈബ്രറികള്‍ക്ക് കര്‍മ്മശാസ്ത്ര ഗ്രന്ഥം വിതരണം ചെയ്തു. വിശ്വപ്രസിദ്ധ കേരളീയ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാനം ഇആനത്തുത്താലിബീന്‍ ആണ് വിതരണം ചെയ്തത്. കടമേരി റഹ്മാനിയ്യയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്രമുശാവറാംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സി. എച്ച് ഹമീദ് മുസ്‌ലിയാര്‍, ഹാരിസ് റഹ്മാനി തിനൂര്‍, ശാഹിദ് മാളിയേക്കല്‍, നൗഫല്‍ തിരുവള്ളൂര്‍, ജാഫര്‍ ദാരിമി വാണിമേല്‍, ത്വയ്യിബ് റഹ്മാനി കുയ്‌തേരി സംസാരിച്ചു.
- muhammad thwayyib p kuyitheri