ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

സമസ്ത: മദ്‌റസകളുടെ എണ്ണം 9457 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9457 ആയി ഉയര്‍ന്നു.
നൂറുല്‍ അമീന്‍ ഹനഫി ഉര്‍ദു മദ്‌റസ - കസ്തൂര്‍ബ നഗര്‍, നൂറുല്‍ അമീന്‍ - ചിപ്ഗി കസ്തൂര്‍ബാ നഗര്‍, ഗൗസിയ അറബിയ മദ്‌റസ - ഗണേശ് നഗര്‍ മഞ്ചലി (കാര്‍വാര്‍), സിറാജുല്‍ ഇസ്‌ലാം മദ്‌റസ - കനകമജല്‍, ശംസുല്‍ഉലമാ അറബിക് മദ്‌റസ - കുദ്‌റട്ക്ക (ദക്ഷിണ കന്നഡ), ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - ആറാപുഴ (പാലക്കാട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.പി. ഹസന്‍ ശരീഫ് കുരിക്കള്‍, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari