തൃശൂര്‍ ജില്ലാ മുദരിസ് അസോസിയേഷന്‍ നിലവില്‍ വന്നു

 പ്രസിഡന്റ്               ജനറല്‍ സെക്രട്ടറി               വര്‍ക്കിംഗ് സെക്രട്ടറി                  ഖജാന്‍ജി     
തൃശൂര്‍ : പ്രബോധന രംഗത്തേക്ക് പുതിയ പണ്ഢിതന്‍മാരെ വാര്‍ത്തെടുക്കുന്നതിന് പള്ളി ദര്‍സുകളും അറബിക് കോളേജുകളും ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. പ്രവാചക ചര്യക്ക് അനുസൃതമായി സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ പണ്ഢിതന്‍മാര്‍ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശങ്ങള്‍ കേരളീയ സമൂഹം അംഗീകരിച്ചത് വ്യക്തി ജീവിത്തിലും പൊതു ജീവിതത്തിലും മാതൃക യോഗ്യരും നിഷ്‌കളങ്കരും ലാളിത്യവും കൈമുതലാക്കിയ ദീക്ഷണശാലികളായ മഹാ പണ്ഢിതന്മാരുടെ നേതൃത്വം ആണ്. മാതൃകായോഗ്യരായ പണ്ഢിതന്മാരെ സമൂഹത്തിന് കാഴ്ച്ചവെക്കാന്‍ പളളിദര്‍സ്സുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഅലവി മുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ എം.ഐ.സിയില്‍ നടന്ന സമസ്ത കേരള മുദരിസ്സീന്‍ അസോസിയേഷന്‍ രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, സിദ്ദീഖ് ബദ്‌രി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിളളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, ടി.എസ്. മമ്മി സാഹിബ്, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, ഷഹീര്‍ ദേശമംഗലം,ഷാഹിദ് കോയ തങ്ങള്‍,സി.എ. റഷീദ് സാഹിബ് നാട്ടിക, ഇബ്രാഹിം ഫൈസി പഴുന്നാന തുടങ്ങിയവര്‍ പാനല്‍ അവതരിപ്പിച്ചു.

മുദരിസ് അസോസിയേഷന്‍ ഭാരവാഹികള്‍ : പ്രസിഡന്റ് : ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് : സുലൈമാന്‍ അന്‍വരി, ഹൈദരലി സഅദി, മുഹമ്മദലി ഫൈസി. ജനറല്‍ സെക്രട്ടറി : സി.എ.ലത്തീഫ് ദാരിമി അല്‍-ഹൈത്തമി, വര്‍ക്കിംഗ് സെക്രട്ടറി : അഹ്മദ് കബീര്‍ ഫൈസി തൃശൂര്‍, ജോ. സെക്രട്ടറി : അബ്ദുല്‍ സലാം ദാരിമി, അബ്ദുല്‍ മജീദ് ഫൈസി, സിദ്ദീഖ് ബാഖവി, ജാബിര്‍ യമാനി. ഖജാന്‍ജി : സൈനുദ്ദീന്‍ ഫൈസി. രക്ഷാധികാരികള്‍ : എസ്.എം.കെ.തങ്ങള്‍, എം.കെ.എ. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, അബ്ദുള്ള മുസ്‌ലിയാര്‍ മണത്തല, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur