ദോഹ : "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ അടുത്ത ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഖത്തര്‍ തല പ്രചരണോദ്ഘാടനം വെള്ളിയാഴ്ച ഹിലാലിലെ കെ. എം. സി. സി ഹാളില്‍ നടക്കും. സമ്മേളന കാലയളവില്‍ ഖത്തറില്‍ സംഘടന നടത്താന്‍ പോകുന്ന വിവിധ പരിപാടികളുടെ കര്‍മ്മ രേഖ പരിപാടിയില്‍ അവതരിപ്പിക്കും. ഖത്തറിലെ വിവിധ ഏരിയകളില്‍ സമ്മേളന വിജയത്തിനായി പ്രചാരണ കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു. ഇന്റ്രസ്റ്റിയല്‍ ഏരിയയില്‍ നടന്ന സംഘമത്തില്‍ നാഷണല്‍ സെക്രടറി മുനീര്‍ ഹുദവി, ഫൈസല്‍ നിയാസ് ഹുദവി സംബന്ധിച്ചു.
- Aslam Muhammed