മികച്ച ഖതീബുമാര്‍ക്ക് ശിഹാബ് തങ്ങള്‍ പുരസ്‌കാരവും മികവിനുള്ള അംഗീകാരവും

പെരിന്തല്‍മണ്ണ : ഇസ്‌ലാമിക സമൂഹത്തിന് ശാഖാതലങ്ങളില്‍ നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന ഖതീബുമാര്‍ക്ക് ശിഹാബ് തങ്ങളുടെ പേരില്‍ പുരസ്‌കാരവും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ദഅ്‌വ, വിദ്യഭ്യാസം, ചാരിറ്റി, റലീഫ്, ഗൈഡന്‍സ്, തര്‍ക്ക പരിഹാരം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പരുസ്‌കാരവും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കുക.

ഖതീബായി അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള, നൂറ് വീടുകളെങ്കിലും അംഗങ്ങളായുള്ള പള്ളികള്‍ക്ക് നേതൃത്വം നല്‍കുന്ന 55 വയസ്സ് കവിയാത്തവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. പുരസ്‌കാരത്തിനുള്ള അപേക്ഷ നവംബര്‍ 30ന് മുമ്പ് ജാമിഅഃ നൂരിയ്യയില്‍ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറം ജാമിഅഃ ഓഫീസില്‍ നിന്നും മലപ്പുറം സുന്നിമഹല്ലില്‍ നിന്നും ലഭിക്കുന്നതാണ്.
- Secretary Jamia Nooriya