ദുബൈ സര്‍ഊനി മസ്ജിദില്‍ മതവിജ്ഞാന വേദി പുനരാരംഭിച്ചു

ദുബൈ : നായിഫിലെ സര്‍ഊനി മസ്ജിദില്‍ മത വിജ്ഞാന വേദി പുനരാരംഭിച്ചു. വിപുലീകരണത്തിനായി പള്ളി അടച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സമീപത്തെ മറ്റു പള്ളികള്‍ കേന്ദ്രീകരിച്ച് നടന്ന പഠനവേദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെയാണ് വീണ്ടും സര്‍ഊനി മസ്ജിദില്‍ തുടങ്ങുന്നത്. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കുന്ന ക്ലാസില്‍ ഖുര്‍ആന്‍ ഹദീസ് എന്നിവ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇശാ നിസ്കാരത്തിന് ശേഷമാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506559786, 0501979353.