ടെക്നോളജിയുടെ ദുരുപയോഗം മനുഷ്യനെ അല്ലാഹുവില്‍ നിന്നകറ്റുന്നു : അൻവർ മുഹിയുദ്ദീൻ ഹുദവി

ദോഹ : ടെക്നോളജിയുടെ ദുരുപയോഗം മനുഷ്യനെ അല്ലാഹുവില്‍ നിന്നകറ്റുന്നുവെന്ന് തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി. എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലി – ഗ്രാന്‍ഡ്‌ ഫിനാലെയുടെ ഖത്തര്‍ തല പ്രചരണോദ്ഘാടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അകലത്തിലിരിക്കുന്നവരോട് ഇന്റര്‍നെറ്റ് വഴി ചാറ്റ് നടത്തുന്നവര്‍ പലപ്പോഴും തന്റെ അടുത്തിരിക്കുന്നവനോട് സംസാരിക്കാന്‍ മറന്നു പോവുന്നവെന്നും രക്ഷിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്താത്ത പക്ഷം മക്കള്‍ ടെക്നോളജി ദുരുപയോഗപ്പെടുത്തി വഴിതെറ്റുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവര സാങ്കേതിക വിദ്യ മനുഷ്യന് ഗുണപരമായ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ട്ടിചിട്ടുണ്ടെങ്കിലും പുതുതലമുറ പലപ്പോഴും അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും മനുഷ്യന്‍ അല്ലാഹുവിനെ സ്മരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും മൊബൈല്‍ ഫോണുകള്‍ പോലോത്തവ അതിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നുവെന്നും അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി പറഞ്ഞു.

അല്‍-ഹിലാല്‍ കെ.എം.സി.സി ഹാളില്‍ നടന്ന പ്രചരണോദ്ഘാടനസംഗമം കേരള ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദലി ഖാസിമി ഉദ്ഘാടനം ചെയ്തു. സെയ്ത് മുഹമ്മദ്‌ ഹാജി മുഖ്യാതിഥിയായിരുന്നു.

"നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ 2015 ഫെബ്രുവരിയിൽ തൃശൂർ സമർഖന്ദിൽ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സിൽവർ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ദിചു സൈക്കോണ്‍ സൈബർ മീറ്റ്‌, കുരുന്നുകൂട്ടം, വിദ്യാഭ്യാസ സ്കോളർഷിപ്പ്‌,ആത്മീയ സംഘമങ്ങൾ, ആദർശ സമ്മേളനം, സമർഖന്ദ്‌ സംഘമങ്ങൾ,ബോധവൽകരണം, ഫാമിലി ക്വിസ് മത്സരങ്ങൾ തുടങ്ങി ഖത്തറിൽ സംഘടന നടത്തുന്ന പരിപാടികളുടെ സില്‍വര്‍ ജൂബിലി കര്‍മ്മ രേഖ ഫൈസല്‍ നിയാസ് ഹുദവി അവതരിപ്പിച്ചു. ഇസ്മായിൽ തിരുവള്ളൂർ ഖിറാഅത് നടത്തി. ഇസമായിൽ ഹുദവി, കെ.കെ.മൊയ്തു മൗലവി ആശംസകൾ നേർന്നു. 

നാസർ ഹാജി, ടി.വി അബ്ദുൽ ഖാദർ ഹാജി, ഹസ്സൻ ഹാജി കാലടി,കെ.ബി.കെ.മുഹമ്മദ്‌, മുഹമ്മദ്‌ അലി ഹാജി പട്ടാമ്പി, സകരിയ്യ മാണിയൂർ, മൊയ്തീൻ കുട്ടി വയനാട്,അബ്ദു പാപ്പിനിശേരി,ഇഖ്‌ബാൽ കൂത്തുപറമ്പ് ,സുബൈർ ഫൈസി കട്ടുപാറ,ജിഷാൻ മാഹി,മാലിക് ഹുദവി സംബന്ദിച്ചു. 

എസ്.കെ.എസ്.എസ്.എഫ്. ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് മുനീര്‍ നിസാമി അധ്യക്ഷനായ ചടങ്ങിൽ ജനറല്‍സെക്രട്ടറി മുനീര്‍ ഹുദവി സ്വാഗതവും വര്‍കിംഗ് സെക്രട്ടറി അബ്ദുല്‍ അസീസ്‌ പേരാല്‍ നന്ദിയും പറഞ്ഞു.
- Aslam Muhammed