'ഒരുമിക്കാം നന്മക്കൊപ്പം' SKSBV ജില്ലാ കൗണ്‍സില്‍മീറ്റ് സമാപിച്ചു

സഫറുദ്ദീന്‍ പൂക്കോട്ടൂര്‍ (പ്രസിഡണ്ട്), ജുനൈദ് മേലാറ്റൂര്‍ (ജന.സെക്രട്ടറി)
മലപ്പുറം : സമസ്ത കേരള സുന്നി ബാലവേദി 'ഒരുമിക്കാം നന്മക്കൊപ്പം' എന്ന പ്രമേയത്തില്‍ സംസ്ഥാനത്തുടനീളം നടത്തിവരുന്ന ഇന്‍തിബാഹ് 2014 കാമ്പയിന്‍ ജില്ലാതല സമാപനവും കൗണ്‍സില്‍ മീറ്റും മഞ്ചേരി തുറക്കല്‍ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസാ കാമ്പസില്‍ നടന്നു. കാമ്പയിന്‍ സമാപനം പി.ഹസന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സുന്നി ബാലവേദി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാതിഥി കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജമാലുദ്ദീന്‍ ഫൈസി, ഹുസൈന്‍കുട്ടി മൗലവി, അലവിക്കുട്ടി ഫൈസി, ശൗഖത്ത് അസ്‌ലമി, ശുക്കൂര്‍ മാസ്റ്റര്‍, നാണി ഹാജി, ശംസാദ് സലീം, മിദ്‌ലാജ് കിടങ്ങഴി എന്നിവര്‍ പ്രസംഗിച്ചു. ഖയ്യൂം മാസ്റ്റര്‍ കടമ്പോട് വിഷയാവതരണം നടത്തി. 
തുടര്‍ന്ന് നടന്ന ജില്ലാ കൗണ്‍സില്‍മീറ്റ് സയ്യിദ് ബി.എസ്.കെ. തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി. സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിന് സ്റ്റേറ്റ് സെക്രട്ടറി സഹ്ല്‍ നല്ലളം നേതൃത്വം നല്‍കി. മഹ്ബൂബ് തുറക്കല്‍, അല്‍ത്താഫ് തൃക്കലങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. സഫറുദ്ദീന്‍ സ്വാഗതവും ജുനൈദ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.പി. സഫറുദ്ദീന്‍ (പ്രസിഡണ്ട്), സ്വദഖത്തുല്ല തങ്ങള്‍ മൊറയൂര്‍, അംജിദ് പെരിന്തല്‍മണ്ണ, മുബാറക് കൊട്ടപ്പുറം (വൈ.പ്രസി), വി.എം. ജുനൈദ് (ജന.സെക്രട്ടറി), ശാറൂഫ് ഫറാഷ് കാരാട്, ബാസ്വിത് തൃക്കലങ്ങോട്, ഫസലുദ്ദീന്‍ കരുളായി (ജോ. സെക്രട്ടറി), നിയാസ് പുളിയാട്ടുകുളം (വര്‍കിംഗ് സെക്രട്ടറി), ദുല്‍ക്കിഫില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
- Samastha Kerala Jam-iyyathul Muallimeen