അസ്ഗര്‍ അലി ഹുദവി ലണ്ടനിലേക്ക്

തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി അസ്ഗര്‍ അലി ഹുദവി അല്‍ മാലികി ഉപരിപഠനാര്‍ഥം ലണ്ടനിലേക്ക് യാത്രതിരിച്ചു. ലണ്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് ബെഡ്‌ഫോര്‍ഡഷെയറില്‍ ഇന്ററ്‌നാഷ്‌നല്‍ സോഷ്യല്‍ വര്‍ക്ക് ആണ്ട് സോഷ്യല്‍ ഡെവെലോപ്പ്‌മെന്റില്‍ പി.ജി കോഴിസിനാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നിന്ന് ഇസ്‌ലാമിക് ആന്റ് കണ്ടംപറരി സ്റ്റഡീസില്‍ ബിരുദവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശായില്‍ നിന്ന് സോഷ്യോളജില്‍ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. നായന്‍മാര്‍മൂലയിലെ അബ്ബാസ് ആമിന ദമ്പതികളുടെ മകനാന്‍ അസ്ഗര്‍ അലി. 
മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും യാത്രയപ്പ് നല്‍കി. അക്കാദമിയില്‍ നടന്ന പരിപാടിയില്‍ മഹ്മൂദ് ഹാജി കടവത്ത്, മുക്രി സുലൈമാന്‍ ഹാജി ബാങ്കോട്, ഹസൈനാര്‍ ഹാജി തളങ്കര, പിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ.എം ബഷീര്‍ ഹോളിബോള്‍,കുഞ്ഞഹമ്മദ് മാഷ്, ടി.എ മുഹമ്മദലി ബഷീര്‍, ടി.എ ശാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 
- malikdeenarislamic academy