കുവൈത്ത് സുന്നി കൗണ്‍സില്‍ ഹുബ്ബു റസൂല്‍ സമ്മേളനം 17ന്

കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ ഫെബ്രുവരി 17 വെള്ളിയാഴ്ച അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് "ഹുബ്ബു റസൂല്‍ മഹാ സമ്മേളനം" സംഘടിപ്പിക്കും. സമ്മേളനത്തില്‍ ബഹു: ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്‌ സംബന്ധിക്കും. ഡോ. എം.എം.ബഷീര്‍ മൗലവി കൊല്ലം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. കുവൈത്തിലെ പ്രമുഖ സയ്യിദന്മാരും സംഘടനാ സാരഥികളും അറബ് പ്രതിനിധികളും പങ്കെടുക്കും. ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തോടെ തുടങ്ങുന്ന പരിപാടിക്ക് വൈകിട്ട് പൊതു സമ്മേളനത്തോടെ സമാപിക്കും. മദ്ഹു റസൂല്‍ സദസ്സ്, സര്‍ഗ്ഗ വേദി, ക്വിസ് പ്രോഗ്രാം, ദുആ സമ്മേളനം എന്നിവയുള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കുമെന്നും പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചു.