സ്വാഗതസംഘം ഓഫീസ് തുറന്നു

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 43-ാം വാര്‍ഷികാഘോഷ സ്വാഗതസംഘം ഓഫീസ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കരീം ഫൈസി പാളയം, സിദ്ധിക്ക് ഫൈസി വെണ്‍മണല്‍, അഹമ്മദ്ഹാജി. അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.