ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ : അശ്റഫ് ഫൈസി പ്രസിഡന്‍റ്, റശീദ് ദാരിമി ജന.സെക്രട്ടറി

ദമ്മാം : ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ഉമ്മര്‍ ഫൈസി വെട്ടത്തൂരിന്‍റെ അദ്ധ്യക്ഷതയില്‍ ഡി..സി ഹാളില്‍ ചേര്‍ന്നു. ഇസ്‍ലാമിക് സെന്‍റര്‍ സൗദി ഈസ്റ്റേണ്‍ പ്രൊവീണ്‍സ് കമ്മിറ്റി പ്രസിഡന്‍റ് യൂസുഫ് ഫൈസി വാളാട് യോഗം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് മുഖ്യപ്രഭാഷണം നടത്തി. ഉമ്മര്‍ ഓശ്ശേരി റിട്ടേണിങ്ങ് ഓഫീസറായിരുന്നു.

പുതിയ കമ്മിറ്റി ഭാരവാഹികളായി അശ്റഫ് ഫൈസി പടിഞ്ഞാമുറി (പ്രസിഡന്‍റ്), ബക്കര്‍ വയനാട് (സീനിരയര്‍ വൈ. പ്രസിഡന്‍റ്), അബ്ദുല്‍ കരീം ഫൈസി, ഇബ്റാഹീം ഓമശ്ശേരി, കെ.കെ. അബ്ദുറഹ്‍മാന്‍, ബഷീര്‍ മങ്കട (വൈ.പ്രസിഡന്‍റ്), റശീദ് ദാരിമി വാളാട് (ജന.സെക്രട്ടറി), മാഹിന്‍ വിഴിഞ്ഞം (വര്‍ക്കിംഗ് സെക്രട്ടറി), അസ്‍ലം മൗലവി കണ്ണൂര്‍ (ഓര്‍ഗ. സെക്രട്ടറി), അബ്ദുല്‍ സലീം കണ്ണൂര്‍, റഹീം തൃശൂര്‍, സിദ്ദീഖ് പാലക്കോടന്‍, മുഹമ്മദലി മച്ചിങ്ങല്‍ (സെക്രട്ടറിമാര്‍), അബൂബക്കര്‍ ഹാജി ഉള്ളണം (ട്രഷറര്‍), അശ്റഫ് അന്‍വരി, ശംസുദ്ദീന്‍ (മീഡിയ), അബ്ദുറഹ്‍മാന്‍ ടി.എം., ഇസ്‍മാഈല്‍ താനൂര്‍ (ഫാമിലി), സുലൈമാന്‍ ഫൈസി, ഫൈസല്‍ മൗലവി (ദഅ്‍വ), അബ്ദുറഹ്‍മാന്‍, ഖാസിം (സര്‍ഗ്ഗവേദി), ആബിദ് കൊടുവള്ളി, റിയാസ് ആലപ്പുഴ (സഹചാരി), യൂസുഫ് ഫൈസി, ഉമ്മര്‍ ഫൈസി വെട്ടത്തൂര്‍, ഇബ്റാഹീം മൗലവി കണ്ണൂര്‍, അസീസ് ഫൈസി വിളയൂര്‍, അബ്ബാസ് ഫൈസി കാസര്‍ഗോഡ് (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുറഹ്‍മാന്‍ മലയമ്മ സ്വാഗതവും റശീദ് ദാരിമി വാളാട് നന്ദിയും പറഞ്ഞു.
അബ്ദുറഹ്‍മാന്‍ മലയമ്മ -