കാത്തിരുന്ന പ്രവാചകന്‍ , കാലം കൊതിച്ച സന്ദേശം - ദുബൈ സുന്നി സെന്‍റര്‍ റബീഅ് കാന്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു

ദുബൈ : കാത്തിരുന്ന പ്രവാചകന്‍, കാലം കൊതിച്ച സന്ദേശം എന്ന സന്ദേശമുയര്‍ത്തി ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈ വര്‍ഷത്തെ റബീഉല്‍ അവ്വല്‍ ആഘോഷിക്കാന്‍ ദുബൈ സുന്നി സെന്‍ററില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കാന്പയിന്‍റെ ഭാഗമായി ദുബൈ ദേര ലാന്‍റ് മാര്‍ക്ക് ഹോട്ടല്‍, സത്‍വ മസ്ജിദുല്‍ കബീര്‍, കറാമ സെന്‍റര്‍, ബര്‍ദുബൈ, ജുമൈറ എന്നിവിടങ്ങളില്‍ പൊതു പരിപാടികളും ഫെബ്രുവരി 18ന് ഇറാനി സ്കൂളില്‍ മദ്റസാ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ സാഹിത്യ പരിപാടികളും സംഘടിപ്പിക്കും.

പരിപാടിയുടെ വിജയത്തിനായി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ചെയര്‍മാനും ഉസ്താദാ അബ്ദുസ്സലാം ബാഖവി ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘത്തിനും രൂപം നല്‍കി. യഹ്‍യ തളങ്കര, ഇബ്റാഹീം എളേറ്റില്‍, മുഹമ്മദ് കുഞ്ഞി ഹാജി പെരുന്പ, എം.കെ.പി. മുസ്തഫ ഹാജി, അബ്ദുല്‍ ഹക്കീം തങ്ങള്‍ എന്നിവര്‍ വൈസ് ചെയര്‍മാനും കെ.പി.പി. തങ്ങള്‍, ഉബൈദ് ചേറ്റുവ എന്നിവര്‍ കണ്‍വീനര്‍മാരും അബൂബക്കര്‍ സിദ്ധീഖ് നദ്‍വി പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും മോഡേണ്‍ ഉമര്‍ ഹാജി ട്രഷററുമാണ്.

വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി സി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്‍മാഈല്‍ ഹാജി, ഹാശിം ഹാജി, ഇബ്റാഹീം മുറിച്ചാണ്ടി, റസാഖ് പാനൂര്‍, ജമാല്‍ സാഹിബ്, നൂറുദ്ധീന്‍, അനസ് ഹാജി, അമീന്‍ കൊരട്ടിക്കര, ജലാലുദ്ധീന്‍ മൗലവി (ഫൈനാന്‍സ്), ഹുസൈന്‍ ദാരിമി, ശൌക്കത്ത് അലി ഹുദവി (പ്രോഗ്രാം), ജലീല്‍ ഹാജി ഒറ്റപ്പാലം, മുസ്തഫ ഹാജി കുപ്പം, അശ്റഫ് തങ്ങള്‍ തച്ചംപൊയില്‍, ഖാദര്‍ ഹാജി പടന്ന, ടി.. അബ്ദുല്ല (ഫുഡ്), അബ്ദുല്‍ ഗഫൂര്‍ മൗലവി, സകരിയ്യാ ദാരിമി, ഹസൈനാര്‍ തോട്ടുംഭാഗം, കെ.ടി. അബ്ദുല്‍ ഖാദര്‍ (റിസപ്ഷന്‍), ഇബ്റാഹീം ഫൈസി, ശാഫി ഹാജി ഉദുമ, ഫാസില്‍ ത്രിക്കരിപ്പൂര്‍, ശിഹാബ് കാനായി, ബശീര്‍ പുളിങ്ങോം, അശ്റഫ് പുളിങ്ങോം, സുലൈമാന്‍ കര്‍ണ്ണാടക, മുസ്തഫ മൗലവി കൊപ്പം (വളണ്ടിയര്‍), ശക്കീര്‍ കോളയാട്, ശറഫുദ്ധീന്‍ പെരുമളാബാദ്, സ്വാദിഖ് തൃശൂര്‍, സ്വാബിര്‍ ത്രിക്കരിപ്പൂര്‍, വാജിദ് റഹ്‍മാനി, ഫസല്‍ കുമരനെല്ലൂര്‍ (മീഡിയ), യൂസുഫ് കാലടി, ശുക്കൂര്‍ ഹാജി, അബ്ദുല്‍ ഖഹാര്‍, അനീസ് തട്ടുമ്മല്‍, ഹാരിസ് വയനാട്, മുസ്തഫ ഞാങ്ങാട്ടിരി (പ്രചരണം) എന്നിവരെയും തെരഞ്ഞെടുത്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശൌക്കത്ത് അലി ഹുദവി സ്വാഗതവും അബ്ദുല്‍ ഹക്കീം ഫൈസി നന്ദിയും പറഞ്ഞു.
ശക്കീര്‍ കോളയാട് -