റഹ്‍മാനീസ് അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു

മനാമ : സംസ്ഥാനത്താദ്യമായി മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ്സുമായി കാലൂന്നിയ കോഴിക്കോട് ജില്ലയിലെ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ കൂട്ടായ്മയായ റഹ്‍മാനീസ് അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. മത പ്രബോധനത്തിന് പുറമെ ജനസേവന ജീവകാരുണ്യ രംഗത്തും സജീവ ശ്രദ്ധ പതിപ്പിക്കുന്ന റഹ്‍മാനീസ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗദി ചാപ്റ്ററും യു... ചാപ്റ്ററുമാണ് ആദ്യമായി നിലവില്‍ വന്നത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ സമസ്ത കേന്ദ്ര മദ്റസാ ഓഡിറ്റോറിയത്തില്‍ നടന്ന റഹ്‍മാനീസ് മീറ്റില്‍ ആണ് ബഹ്റൈന്‍ ചാപ്റ്റര്‍ രൂപീകരിച്ചത്.

റഹ്‍മാനീസ് ബഹ്റൈന്‍ ചാപ്റ്റര്‍ മുഖ്യ ഭാരവാഹികള്‍ : സി.കെ.പി. അലി മുസ്‍ലിയാര്‍ റഹ്‍മാനി (അഡ്‍വൈസറി ബോര്‍ഡ് ചെയര്‍മാന്‍), സലീം ഫൈസി റഹ്‍മാനി പരീന്തിക്കര (പ്രസിഡന്‍റ്), ഖാസിം റഹ്‍മാനി പടിഞ്ഞാറത്തറ (ജന.സെക്രട്ടറി), ഉബൈദുല്ല റഹ്‍മാനി കൊന്പംകല്ല് (വര്‍ക്കിംഗ് സെക്രട്ടറി), നിസാര്‍ അഴിയൂര്‍ (ട്രഷറര്‍), അസീസ് റഹ്‍മാനി പന്തീരിക്കര (വൈ. പ്രസിഡന്‍റ്), ടി.പി. അയ്യൂബ്, അബ്ദുല്‍ ലത്വീഫ് (ജോ. സെക്രട്ടറിമാര്‍)

ചടങ്ങില്‍ സി.കെ.പി. അലി മുസ്‍ലിയാര്‍ (റഹ്‍മാനി) അദ്ധ്യക്ഷനായിരുന്നു. സലീം റഹ്‍മാനി ഫൈസി സ്വാഗതവും ഉബൈദുല്ല റഹ്‍മാനി നന്ദിയും പറഞ്ഞു. പുതുവര്‍ഷത്തോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ജനുവരി 7 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ബഹ്റൈന്‍ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന റഹ്‍മാനീസ് സംഗമത്തില്‍ റഹ്‍മാനികള്‍ക്ക് പുറമെ റഹ്‍മാനിയ്യ കോളേജുമായി ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും വിശദ വിവരങ്ങള്‍ക്ക് 39260905, 39062500, 33842672 എന്നീ നന്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.