ദിക്‌റ്‌ ദുഅ മജ്‌ലിസ്‌ ചെര്‍ക്കള ടൌണ്‍ മസ്ജിദില്‍ നാളെ

കാസര്‍കോട്‌: കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ച എംഐസി ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമി പൂര്‍വവിദ്യാര്‍ഥികളും ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുമായ അബ്ദുല്‍റഹ്മാന്‍, ഹാരിസ്‌ എന്നിവരുടെ അനുസ്മരണയുടെ ഭാഗമായി എസ്കെഎസ്‌എസ്‌എഫ്‌ ജില്ലാ കമ്മിറ്റിയുടെ ദിക്‌റ്‌ ദുഅ മജ്‌ലിസ്‌ ചെര്‍ക്കള ടൌണ്‍ മസ്ജിദില്‍ നാളെ ഒരുമണിക്ക്‌ നടക്കും. പരിപാടി സമസ്‌ത ജില്ലാ ജനറല്‍സെക്രട്ടറി മൌലാനാ യു.എം.അബ്ദുല്‍റഹ്മാന്‍ മൌലവി ഉദ്ഘാടനം ചെയ്യും. സമസ്‌ത ദക്ഷിണകന്നഡ ജില്ലാ പ്രസിഡണ്ട്‌ സയ്യിദ്‌ എന്‍.പി.എം. സൈനുല്‍ആബിദീന്‍ തങ്ങള് കുന്നുംകൈ‍, ചെര്‍ക്കളം അബ്ദുല്ല, ചെര്‍ക്കളം അഹമ്മദ്‌ മുസല്യാര്‍ പങ്കെടുക്കുമെന്നു ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍സെക്രട്ടറി റഷീദ്‌ ബെളിഞ്ചം അറിയിച്ചു.