
കരുവാരകുണ്ട്: പ്രമുഖ പണ്ഡിതനും സമസ്തയുടെ ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിന്റെ ജനറല്‍സെക്രട്ടറിയും കരുവാരകുണ്ട് ദാറുന്നജാത്ത് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കെ.ടി. മാനുമുസ്‌ലിയാരുടെ രണ്ടാം ചരമവാര്‍ഷികത്തിന് ആയിരങ്ങള്‍ ദാറുന്നജാത്തിലൊത്തുകൂടി.
ജില്ലയിലെ മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിച്ച വ്യക്തിയാണ് കെ.ടി. ഉസ്താദ് എന്ന് വിളിക്കപ്പെടുന്ന മാനുമുസ്‌ലിയാര്‍. മുസ്‌ലിയാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ദാറുന്നജാത്ത് അങ്കണത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് പണ്ഡിതരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. അനുസ്മരണ സമ്മേളനം, ഖുര്‍ആന്‍ പാരായണം, അന്നദാനം, പ്രാര്‍ഥനാസദസ്സ് എന്നിവയ്ക്ക് സമസ്തയുടെ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാണിമുസ്‌ലിയാര്‍, ഒ.കെ. കുട്ടിമുസ്‌ലിയാര്‍, പാണ്ടിക്കാട് സയ്യിദ് ഉണ്ണിക്കോയതങ്ങള്‍, ആദൃശ്ശേരി ഹംസക്കുട്ടിമുസ്‌ലിയാര്‍, കാളാവ് സെയ്താലിമുസ്‌ലിയാര്‍, ഹംസല്‍ഖാസിമി, സുലൈമാന്‍ദാരിമി ഏലങ്കുളം, ബഷീര്‍ അലനല്ലൂര്‍, കുഞ്ഞാന്‍ഹാജി, ശരീഫ്കുരിക്കള്‍, എ.പി. ബാപ്പുഹാജി, സ്ഥാപന സെക്രട്ടറി എം. ഉമ്മര്‍ എം.എല്‍.എ, മൊയ്തീന്‍കുട്ടിഫൈസി വാക്കോട്, മൊയ്തീന്‍ഫൈസി പുത്തനഴി, അബ്ദുഹാജി രാമനാട്ടുകര, കുഞ്ഞാലന്‍ഹാജി വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.