ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവെഴ്സിറ്റി സില്‍വര്‍ ജൂബിലി മഹാസമ്മേളനം ഏപ്രില്‍ 15, 16, 17 തിയ്യതികളില്‍
മലപ്പുറം: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവെഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി സനദ് ദാന വാര്‍ഷിക മഹാസമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു.
ഹൈദരലി ശിഹാബ്തങ്ങള്‍ പാണക്കാട് (മുഖ്യരക്ഷാധികാരി), സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ .കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ (രക്ഷാധികാരികള്‍), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ചെയ), എസ്.എം. ജിഫ്‌രി തങ്ങള്‍ കക്കാട്, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, ഹാജി കെ. അബ്ദുല്‍ കാദിര്‍ മുസ്‌ലിയാര്‍, ഡോ.യു.വി.കെ. മുഹമ്മദ്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, ഹാജി കെ. മമ്മദ് ഫൈസി (വൈസ്. ചെയ.). ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി (ജന. കണ്‍.), ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു ശാഫി ഹാജി, കെ.പി. ഫൈസല്‍ തങ്ങള്‍ ഹുദവി, പി.കെ. അബ്ദുന്നാസിര്‍ ഹുദവി, റഹീം (കണ്‍.), കെ.എം. സൈദലവി ഹാജി (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍.
ചടങ്ങില്‍ ദാറുല്‍ഹുദാ പ്രൊ. ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഏപ്രില്‍ 15, 16, 17 തിയ്യതികളിലാണ് സില്‍വര്‍ ജൂബിലി സനദ്ദാന സമ്മേളനം നടക്കുക.