ചട്ടഞ്ചാല് : മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായയ മര്‍ഹൂം അബ്ബദുറഹ്‍മാന്‍, മുഹമ്മദ് ഹാരിസ് തുടങ്ങിയവരുടെ പേരിലുള്ള അനുസ്മരണ യോഗവും ദിക്റ് ദുആ സമ്മേളനവും സംഘടിപ്പിച്ചു. എം.ഐ.സി. പ്രസിഡന്‍റ് ഖാസി ത്വാഖ അഹമദ് മൗലവി പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്‍മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍ സ്വാഗതം പറഞ്ഞു. ചെര്‍ക്കളം അഹ്‍മദ് മുസ്‍ലിയാര്‍, സിദ്ധീഖ് നദ്‍വി ചേരൂര്‍, ഖത്തര്‍ അബ്ദുല്ല ഹാജി, ഇസ്‍മാഈല്‍ ഹുദവി ചെമ്മാട്, ശരീഫ് ഫൈസി കടബ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇബ്റാഹീം ദാരിമി കൊടുവള്ളി, എം.പി. മുഹമ്മദ് ഫൈസി, നൌഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, സകരിയ്യ അഹ്സനി, സിറാജുദ്ദീന്‍ ഹുദവി പാലാര്‍ അബ്ദുല്ല അര്‍ശദി കെ.സി. റോഡ്, അബ്ദുല്‍ ഖാദര്‍ ബാഖവി മാണിമൂല, അബ്ദുല്‍ ഖാദര്‍ മദനി, ടി.ഡി. അബ്ദുറഹ്‍മാന്‍ ഹാജി, ടി.ഡി. അഹ്‍മദ് ഹാജി, ഹനീഫ് ഹുദവി, മന്‍സൂര്‍ ഹുദവി, മുജീബ് ഹുദവി എന്നിവര്‍ സംബന്ധിച്ചു.
- ഹമീദലി നദ്‍വി -