മന്പുറം തങ്ങള്‍ അനുസ്മരണം നടത്തി

ദുബൈ : ദാറുല്‍ ഹുദ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ഹാദി ദുബൈ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടത്തിയ മന്പുറം തങ്ങള്‍ അനുസ്മരണം അബ്ദുല്‍ കരീം ഹുദവിയുടെ അദ്ധ്യക്ഷതയില്‍ ശൗക്കത്തലി ഹുദവി ഉദ്ഘാടനം ചെയ്തു. മന്പുറം തങ്ങളെ അനുസ്മരിച്ച് കൊണ്ട് പ്രമുഖ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി മുഖ്യപ്രഭാഷണം നടത്തി. ശേഷം മന്പുറം മൗലിദും നടന്നു. അബ്ദുന്നാസര്‍ ഹുദവി സ്വാഗതവും ഹൈദരലി ഹുദവി നന്ദിയും പറഞ്ഞു.