റിയാദ് : ഉല്‍കൃഷ്ട ജീവിതത്തിലൂടെ ലോകത്തിന്‍റെ ആദരവ് നേടിയവരാണ് പൂര്‍വ്വകാല മുസ്‍ലിംകള്‍. പ്രവാചക ചര്യ അനുഗമിച്ചതിലൂടെ ലോകത്ത് ആദരവും അഭിമാനവും അവര്‍ക്ക് ലഭിച്ചു. കേരളത്തില്‍ ഇസ്‍ലാം ഒരു ശക്തിയായി വളര്‍ന്നത് ആയുധ അംഗ സാന്പത്തീക ശക്തികൊണ്ടായിരുന്നില്ല. പ്രവാചക ചര്യയിലൂടെ ജീവിച്ച മുന്‍ഗാമികളുടെ ജീവിത രീതി കൊണ്ട് മാത്രമായിരുന്നു. ഇസ്‍ലാമുമായി അകലം പാലിച്ചവര്‍ പോലും അടുത്തറിഞ്ഞപ്പോള്‍ ഇസ്‍ലാമിന്‍റെയും മുസ്‍ലിംകളെയും അംഗീകരിച്ചതിന് അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്.
ലോകക്രമത്തില്‍ വന്ന മാറ്റം സാമ്രാജ്യത്വത്തിന്‍റെ ശത്രുവായി ഇസ്‍ലാമിനെ പ്രതിഷ്ഠിക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയൊരു വിഭാഗം മാധ്യമങ്ങള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമടങ്ങിയ കുപ്രചരണങ്ങള്‍ ഇസ്‍ലാമിനെതിരെ അഴിച്ചു വിടുകയാണ്. അവര്‍ക്ക് പിന്‍ബലമായി മുസ്‍ലിംകളില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളുമുണ്ട്. ഞാനൊരു മുസ്‍ലിമാണെന്ന് തുറന്ന് പറയാന്‍ ഭയപ്പെടുകയോ മടിക്കുകയോ ചെയ്യും വിധം തേജോവധം ചെയ്യപ്പെടുന്ന ഒരു സമൂഹമായി മുസ്‍ലിംകള്‍ മാറുകയാണ്. മുസ്‍ലിം പേരിനോടുള്ള സാമ്യത പോലും തെറ്റിദ്ധരിക്കാനുള്ള കാരണമായി മാറുന്നു.
ഭീകരതയില്‍ തുടങ്ങി ലൌ ജിഹാദിലൂടെ കടന്ന് ക്ലിനിക് ജിഹാദില്‍ എത്തി നില്‍ക്കുന്ന മാധ്യമ വേട്ടക്കു മുന്നില്‍, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ഇസ്‍ലാം ഭീഷണിയാകുമെന്ന് ഭയന്ന് ഇസ്‍ലാമിനെതിരെ കരുക്കള്‍ നീക്കുന്ന സാമ്രാജ്യത്വ കഴുകന്‍മാര്‍ക്കു മുന്നില്‍ അരക്ഷിത ബോധത്തിലകപ്പെടുന്ന സമുദായത്തെ അഭിമാന ബോധത്തിലേക്ക് ഉയര്‍ത്താന്‍, അധാര്‍മ്മികതക്ക് അടിമപ്പെടുന്ന സമൂഹത്തെ ധാര്‍മ്മികതയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണ് ഈ കാന്പിന്‍റെ ലക്ഷ്യം. ആയുധ ബലം കൊണ്ട് ശക്തരാവുക എന്നതിനേക്കാള്‍ ആദര്‍ശ ജീവിതം കൊണ്ട് അന്തസ്സും അഭിമാനവും വീണ്ടെടുക്കാന്‍ സമുദായത്തെ പ്രേരിപ്പിക്കുന്നതാകും ഈ കാന്പയിന്‍. പ്രത്യേകിച്ച് വിഭജനാനന്തര ഘട്ടത്തില്‍ വര്‍ഗ്ഗീയതയുടെ വിഷ സര്‍പ്പങ്ങള്‍ ഉത്തരേന്ത്യയില്‍ അഴിഞ്ഞാടിയപ്പോഴും മത സൗഹാര്‍ദ്ദം കൈവിടാതെ മുന്നേറിയ കേരളീയ സമൂഹത്തില്‍.
2011 ജനുവരിയില്‍ തുടങ്ങി ഏപ്രില്‍ ആദ്യവാരത്തില്‍ അവസാനിക്കുന്ന കാന്പയിന്‍റെ വ്യത്യസ്ത ഘട്ടങ്ങളിലായി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സിദ്ധീഖ് ഫൈസി വാളക്കുളം, മന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജി, എം.കെ. മുനീര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്തഫ ബാഖവി പെരുമുഖം, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, ഫവാസ് ഹുദവി പട്ടിക്കാട്, സലീം വാഫി മുത്തേടം, ശാജഹാന്‍ ദാരിമി തിരുവനന്തപുരം, അബുട്ടി മാസ്റ്റര്‍ ശിവപുരം, അബൂബക്കര്‍ ഹുദവി മുണ്ടുപറന്പ് തുടങ്ങിയവര്‍ പങ്കെടുക്കും.
ത്രൈമാസ കാന്പയിന്‍ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
അശ്റഫ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, വി.കെ. മുഹമ്മദ്, കുന്നമ്മല്‍ കോയ, ടി.പി. മുഹമ്മദ്, ബഷീര്‍ ചേലേന്പ്ര, ളിയാഉദ്ദീന്‍ ഫൈസി (രക്ഷാധികാരികള്‍). എന്‍.സി. മുഹമ്മദ് (ചെയര്‍മാന്‍), എ.കെ. അലവിക്കുട്ടി ഒളവട്ടൂര്‍ (കണ്‍വീനര്‍), ഹബീബുള്ള പട്ടാന്പി, അബൂബക്കര്‍ ദാരിമി പുല്ലാര (ഫൈനാന്‍സ്) ഫവാസ് ഹുദവി പട്ടിക്കാട്, ബശീര്‍ താമരശ്ശേരി (പബ്ലിഷിംഗ് ബ്യൂറോ), അബ്ദുല്ല ഫൈസി, അബ്ബാസ് ഫൈസി (എക്സാം), ആറ്റകോയ തങ്ങള്‍, ഉമര്‍ കോയ യൂണിവേഴ്സിറ്റി (പുസ്തക വിതരണം), മുഹമ്മദലി ഹാജി, ഹസ്സന്‍ മൗലവി (കാസറ്റ് വിതരണം), ഹൈദരലി വാഫി, മൊയ്തീന്‍ കോയ (മത്സരങ്ങള്‍ ജനറല്‍), മുനീര്‍ അസ്അദി, സി.പി. അബ്ദുല്ല (മത്സരങ്ങള്‍ വിദ്യാര്‍ത്ഥി സെക്ഷന്‍), ഹംസ മൂപ്പന്‍ (മീഡിയ), സമദ് പെരുമുഖം (ട്രാന്‍സ്പോര്‍ട്ടേഷന്‍), അബ്ദുല്‍ ലത്തീഫ് ഹാജി മൈത്ര (സ്റ്റേജ്), മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട് (പബ്ലിസിറ്റി), നാസര്‍ ഗ്രീന്‍ലാന്‍റ് (ഫുഡ്) തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
- അലവിക്കുട്ടി -പ്രോഗ്രാമുകള്‍ : സെമിനാര്‍, ഫാമിലി സംഗമം, പ്രാദേശിക സംഗമങ്ങള്‍, സിന്പോസിയം, ടേബിള്‍ടോക്ക്, വിദ്യാര്‍ത്ഥി സംഗമം, സാംസ്കാരിക സമ്മേളനം, സോവനീര്‍ പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം, ഖുര്‍ആന്‍ പാരായണം, ബാങ്ക് വിളി, പ്രസംഗം, മാപ്പിളപ്പാട്ട്, കഥ പറയല്‍, അറബിക് കാലിയോഗ്രഫി ക്വിസ്സ് മത്സരം (വിദ്യാര്‍ത്ഥികള്‍ക്ക്), പ്രസംഗം, മാപ്പിളപ്പാട്ട്, ക്വിസ് മത്സരം (ജനറല്‍), പ്രബന്ധം, കവിത, മാപ്പിളപ്പാട്ട് രചന മത്സരം, എക്സാം, പ്രവാചക ജീവിതം പരിചയപ്പെടുത്തുന്ന സി.ഡി. ക്വിറ്റ് സൗജന്യ നിരക്കില്‍ വിതരണം, പ്രവാചക ജീവിതം പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ അവസരം, മത്സരങ്ങളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ലാപ്ടോപ്പടക്കമുള്ള സമ്മാനങ്ങള്‍, സമാപന സമ്മേളനം