പ്ലസ്ടു പഠനം; SKSSF സമരത്തുടക്കം 26 ന്

കോഴിക്കോട്: പ്ലസ് ടു പഠനം, അവസര നിഷേധം അനുവദിക്കാനാവില്ല എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് മലബാര്‍ ജില്ലകളില്‍ 26ന് കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍ സരമത്തുടക്കം സംഘടിപ്പിക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പഠനത്തില്‍ മിടുക്ക് കാണിച്ച വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തും വരെ സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

യോഗത്തില്‍ താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE