SYS ഇസ്‌തിഖാമ പടിഞ്ഞാറത്തറയില്‍ 10 ന്‌

കല്‍പ്പറ്റ : ഫെബ്രുവരി 23 മുതല്‍ 26 വരെ കൂരിയാട്ടു വെച്ച്‌ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം SYS ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്‌തിഖാമ ഫെബ്രുവരി 10 വെള്ളിയാഴ്‌ച 5 മണിക്ക്‌ പടിഞ്ഞാറത്തറയില്‍ നടക്കും. ആശയപരമായി പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക്‌ തുറന്ന സംവാദത്തിലൂടെ പ്രമുഖര്‍ മറുപടി നല്‍കും. സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാര്‍, സയ്യിദ്‌ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി പേരാല്‍, സുബൈര്‍ കണിയാമ്പറ്റ, ഉസ്‌മാന്‍ ദാരിമി പന്തിപ്പൊയില്‍, പി സി ഉമര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുസ്‌തഫ അശ്‌റഫി കക്കുപടി, എം ടി അബൂബക്കര്‍ ദാരിമി, ഷൗക്കത്തലി ഫൈസി, അബ്‌ദുല്‍ ഗഫൂര്‍ അന്‍വരി നേതൃത്വം നല്‍കും.