മീലാദ്‌ സംഗമം നടത്തി

വെങ്ങപ്പള്ളി : വിശുദ്ധ സന്ദേശം വിശ്വത്തിനേകാന്‍ എന്ന പ്രമേയത്തില്‍ ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ സിയാസ സംഘടിപ്പിക്കുന്ന മീലാദ്‌ കാമ്പയിനിന്റെ ഭാഗമായി മീലാദ്‌ സംഗമം നടത്തി. അക്കാദമി ഓഡിറ്റോറിയത്തില്‍ ജഅ്‌ഫര്‍ ഹൈത്തമിയുടെ അദ്ധ്യക്ഷതയില്‍ ഹാരിസ്‌ ബാഖവി കമ്പളക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. വര്‍ത്തമാന പ്രതിസന്ധികള്‍ക്ക്‌ പരിഹാരം പ്രവാചക ദര്‍ശനങ്ങളാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സയ്യിദ്‌ ശിഹാബുദ്ദീന്‌ വാഫി, ഇസ്‌മാഈല്‍ ബാഖവി, ഹാമിദ്‌ റഹ്‌മാനി, എ കെ സുലൈമാന്‍ മൗലവി, പി സി ഇബ്രാഹിം ഹാജി, അബ്‌ദുല്‍ ഗഫൂര്‍ ചീരാല്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തിന്‌ മുഹമ്മദ്‌ ആറുവാള്‍ സ്വാഗതവും നാസര്‍ വടുവഞ്ചാല്‍ നന്ദിയും പറഞ്ഞു.