സമസ്‌ത നല്‍കിയത്‌ അറിവും ആത്‌മസംസ്‌ക്കരണവും : സി പി സൈതലവി

റിയാദ്‌ : സമസ്‌ത സമൂഹത്തിന്‌ നല്‍കിയത്‌ അറിവുമാത്രമല്ല, അറിവിനോടൊപ്പം ആത്‌മസംസ്‌ക്കരണവും കൂടിയാണന്ന്‌ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി പി സൈതലവി    പറഞ്ഞു. അറിവിന്റെ അഭാവമല്ല ആത്‌മ സംസ്‌ക്കരണത്തിന്റെ കുറവാണ്‌ മൂല്യചുതി വര്‍ധിക്കാനുളള കാരണം. വര്‍ത്തമാന ലോകത്ത്‌ കുററവാളികളില്‍ ഭൂരിഭാഗവും വിദ്യാസമ്പരാണ്‌. അവരെ തിന്മയിലേക്ക്‌ നയിക്കുന്നത്‌ അജ്ഞതയല്ല ആത്‌മസംസ്‌ക്കരണത്തിന്‍െറ കുറവാണ്‌. ഈ കുറവ്‌ പരിഹരിക്കാനുളള ശ്രമമാണ്‌ സമസ്‌ത നടത്തുന്നത്‌. പൈതൃക വര്‍ത്തമാന സമന്വയമായ ഇസ്‌ലാമിക വിദ്യാഭ്യാസ രീതി നടപ്പാക്കുകയും അറിവിനെ ജനകീയവല്‍ക്കരിക്കുകയും ചെയ്‌തത്‌ സമസ്‌തയാണന്നും അതിന്‍െറ പ്രതിഫലമാണ്‌ കേരളത്തിലെ ആരാധനാലയങ്ങള്‍ ജനപങ്കാളിത്വം കൊണ്ട്‌ ശ്രദ്ധേയമായതെന്നും അറിവ്‌ സമൂഹത്തിന്‌ കൈമാറുന്നതോടൊപ്പം മാതൃകാ ജീവതം നയിച്ചു വെന്നത്‌ സമസ്‌ത നേതാക്കളുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്‌ത എണ്‍പത്തിയഞ്ചാം സമ്മേളന ത്തോടനുബന്ധിചുള്ള സത്യസാക്ഷികളാവുക എന്ന പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിക്കുയായിരുന്നു അദ്ദേഹം. സമസ്‌ത സെക്രട്ടറി പ്രൊഫസര്‍്‌ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉല്‍ഘാടനം ചെയ്‌തു. അലവിക്കുട്ടി ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ ബാഖവി പെരുമുഖം പ്രമേയപ്രഭാഷണം നടത്തി. മൊയ്‌തീന്‍ കോയ കല്ലമ്പാറ, സി എം കുഞ്ഞി കുമ്പള, അര്‍ശുല്‍ അഹമ്മദ്‌, ഇബ്‌റാഹീം സുബഹാന്‍, കോയാമു ഹാജി തുടങ്ങിവര്‍ പ്രസംഗിച്ചു. റസാഖ്‌ വളകൈ, സമദ്‌ പെരുമുഖം, മുഹമ്മദ്‌ കോയ തങ്ങള്‍, എന്‍ സി മുഹമ്മദ്‌, ളിയാഉദ്ദീന്‍ ഫൈസി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, വി കെ മുഹമ്മദ്‌, മൊയ്‌തീന്‍ കുട്ടി തെന്നല തുടങ്ങിയവര്‍ പങ്കെടുത്തു. സൈതലവി ഫൈസി സ്വാഗവും മുഹമ്മദ്‌ ബദീഅ നന്ദിയും പറഞ്ഞു.