നാഷണല്‍ കാന്പസ് കോള്‍ തൃശൂരില്‍

തൃശൂര്‍ : SKSSF കാന്പസ് വിംഗ് നാഷണല്‍ കാന്പസ് കോള്‍ ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ മലബാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി രണ്ടായിരം പ്രതിനിധികളെ കാന്പില്‍ പങ്കെടുപ്പിക്കാന്‍ കോഴിക്കോട് ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന കാന്പസ് വിംഗ് സംസ്ഥാന സമിതി തീരുമാനിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ www.skssfcampazone.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ചടങ്ങില്‍ ഓണന്പിള്ളി മുഹമ്മദ് ഫൈസി, റഹ്‍മത്തുള്ള ഖാസിമി മുത്തേടം, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, നാസര്‍ ഫൈസി കൂടത്തായി, ശഫീഖ് തിരൂര്‍ സംസാരിച്ചു.
- ശാബിന്‍ മുഹമ്മദ് -