കുവൈത്ത് സുന്നി കൗണ്‍സില്‍ അംഗറ ബ്രാഞ്ച് ഭാരവാഹികള്‍

കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ അംഗറ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അംഗറ ദാറുന്നജാത്തില്‍ ചേര്‍ന്ന യോഗം കേന്ദ്ര സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മുഹമ്മദ് റശീദ് ബേപ്പൂര്‍ (പ്രസിഡന്‍റ്), ഹംസ ആലത്തിയൂര്‍, അശ്റഫ് മുക്കം, സജീര്‍ മഞ്ചേരി (വൈസ് പ്രസിഡന്‍റുമാര്‍), മുഹമ്മദ് ശരീഫ് കോഡൂര്‍ (ജന.സെക്രട്ടറി), മുഹമ്മദ് അമീര്‍ പാങ്ങ്, ശിഹാബുദ്ധീന്‍ വണ്ടൂര്‍, സലീം രാമനാട്ടുകര (ജോ.സെക്രട്ടറിമാര്‍), സൈഫുദ്ധീന്‍ കൂടത്തായി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ സൈതലവി ഹാജി ചെന്പ്ര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്രാഞ്ച് കൗണ്‍സിലര്‍മാരായി സമീര്‍ കരുവാരക്കുണ്ട്, നാസര്‍ കിഴിശ്ശേരി, സത്താര്‍ അരീക്കോട്, സുബൈര്‍ നടുവണ്ണൂര്‍, നാസര്‍ തുറക്കല്‍, ഹാരിസ് വയനാട്, ഫാറൂഖ് കോഴിക്കോട്, ശറഫുദ്ധീന്‍ കൊടുവള്ളി എന്നിവരെ തെരഞ്ഞെടുത്തു.

നാസര്‍ കോഡൂര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേന്ദ്ര വൈസ് പ്രസിഡന്‍റ് മരക്കാര്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശംസുദ്ധീന്‍ മുസ്‍ലിയാര്‍ സ്വാഗതവും മുഹമ്മദ് ശരീഫ് കോഡൂര്‍ നന്ദിയും പറഞ്ഞു.
അബ്ദു, കുന്നുംപുറം -