മലപ്പുറം : എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ മുന്നോടിയായി വ്യാഴാഴ്ച (ഇന്ന്) ത്വലബസംഗമം നടക്കും. വൈകീട്ട് മൂന്നിന് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ്, അറബിക് കോളേജുകളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മലപ്പുറം സുന്നി മഹലില്‍ നടന്ന ആക്ടീവ് യൂത്ത്‍വിങ്ങ് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈ.പ്രസിഡന്‍റ് സത്താല്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി അരിന്പ്ര അദ്ധ്യക്ഷത വഹിച്ചു. പി.എം. റഫീഖ് അഹമ്മദ്, ആശിഖ് കുഴിപ്പുറം, യു.എ. മജീദ് ഫൈസി, ജഅ്ഫര്‍ ഫൈസി, റവാസ് ആട്ടിരി എന്നിവര്‍ പ്രസംഗിച്ചു. കാന്പസ് മീറ്റ് ജില്ലാ ജനറല്‍ സെക്രട്ടരി പി.എം. റഫീഖ് അഹമദ് ഉദ്ഘാടനം ചെയ്തു. ജലീല്‍ പട്ടര്‍കുളം അദ്ധ്യക്ഷത വഹിച്ചു.
- ഉബൈദ് റഹ്‍മാനി -