പെരുന്പട്ട : രാഷ്ടരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26ന് SKSSF തൃക്കരിപ്പൂരില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചാരണാര്‍ത്ഥം മേഖലയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ SKSSF കാസര്‍ഗോഡ് ജില്ല ജനറല്‍ സെക്രട്ടറി റശീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യജാലിക കാലം ആഗ്രഹിക്കുന്ന കൂട്ടായ്മയാണെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഹനീഫ് ഫൈസി അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് എ. ദുല്‍കിഫ്ലി അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മേഖലാ സെക്രട്ടറി കാദര്‍ അതുട്ടി സ്വാഗതം പറഞ്ഞു. ഹബീബുള്ള ദാരിമി, ഹക്കീം അസനി, ശംസീര്‍ എന്‍.എം., ഖലീല്‍ അരിങ്കല്ല്, ബഷീര്‍ കുന്നുകൈ, ഫാസില്‍ കെ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം ജനുവരി 15ന്ചീമെനി ടൌണില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
- അബ്ദുല്‍ ഖാദര്‍ -