മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ ഭാഗമായി നടത്തുന്ന സന്ദേശപ്രയാണത്തിന്റെ കോര്‍ ടീം കോമ്പിനേഷന്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കും. ബുധനാഴ്ച മൂന്നിന് കോട്ടയ്ക്കല്‍ സമസ്ത കാര്യാലയത്തിലെ സ്വാഗതസംഘം ഓഫീസിലും നാലിന് മൂന്നിന് മലപ്പുറം സുന്നി മഹലിലുമാണ് കോമ്പിനേഷന്‍. ഈസ്റ്റ്, വെസ്റ്റ് മേഖലകളിലെ ജാഥാ വൈസ്‌ക്യാപ്റ്റന്‍, ഡയറക്ടര്‍, കോഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍, ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍, കണ്‍വീനര്‍, മേഖലാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കണം.