റിയാദ് : SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം എന്ന പ്രമേയത്തില്‍ ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ നടക്കുന്ന ത്രൈമാസ കാന്പയിന്റെ ഭാഗമായി താഴെ കൊടുത്ത ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
1. പ്രബന്ധ രചന (വിഷയം : മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം). 2. മാപ്പിളപ്പാട്ട് രചന (വിഷയം : പുണ്യ മദീന). 3. കഥാ രചന (വിഷയം : പ്രവാസത്തിന്റെ കണ്ണീര്). 4. കവിതാ രചന (വിഷയം : വിശുദ്ധ പ്രവാചകന്).
സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2011 ഫെബ്രുവരി 10 ആണ്. സൃഷ്ടികള്‍ ഇ-മെയില്‍ മുഖേനയോ നേരിട്ടോ ഏല്‍പ്പിക്കാം. ഇ-മെയില്‍ അഡ്രസ്സ് competition2011@yahoo.com. നേരിട്ട് ചെയര്മാന് ഇസ്മാഈല്‍ ഹുദവി (0592840909), ജനറല്‍ കണ്‍വീനര്‍ ഇബ്റാഹീം വാവൂര് (0596976580) എന്നിവരെ ഏല്‍പ്പിക്കാം. രചനയോടൊപ്പം രചയിതാവിന്റെ സൗദിയിലേയും നാട്ടിലേയും കൃത്യവും പൂര്‍ണ്ണവുമായ വിലാസം,ഫോണ്‍ നന്പര് എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍കൊടുത്ത നന്പറുകളില് ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു
- നൌഷാദ് അന്‍വരി -
- നൌഷാദ് അന്‍വരി -