വള്‍വക്കാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍ : വള്‍വക്കാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ആഴ്ചതോറും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഓപ്പണ്‍ഫോറം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് വി.പി. കുഞ്ഞബ്ദുല്ല മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ജമാഅത്ത് സെക്രട്ടറി എം. യൂസുഫ് ഹാജി നിര്‍വ്വഹിച്ചു. സുന്നത്ത് ജമാഅത്ത് എന്ന വിഷയത്തില്‍ സ്വദര്‍ മുഅല്ലിം അബ്ദുല്‍ മജീദ് ലത്വീഫി മോഡറേറ്ററായിരുന്നു. അസൈനാര്‍ കെ. മുഹമ്മദ് യമാനി, മുഹമ്മദ് കെ., ശുഐബ് കെ. എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ വി.പി സ്വാഗതവും ഉനൈസ് കെ. നന്ദിയും പറഞ്ഞു.
- അബ്ദുല്ല, വാള്‍വക്കാട് -