തിരൂരങ്ങാടി : പടിക്കല്‍ ടൗണ്‍ എസ്.കെ.എസ്.എസ്.എഫ് സ്വലാത്ത് വാര്‍ഷികവും ദുആ സമ്മേളനവും നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് ഹുസൈന്‍തങ്ങള്‍ അധ്യക്ഷനായി. സ്വലാഹുദ്ദീന്‍ഫൈസി വെന്നിയൂര്‍, കെ.ടി.എം ദാരിമി കൂമണ്ണ എന്നിവര്‍ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി ദുആയ്ക്ക് നേതൃത്വം നല്‍കി. പി.കെ. അബ്ദുള്‍ഗഫൂര്‍മൗലവി സ്വാഗതവും കെ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.