അബ്ബാസലി ശിഹാബ്‌ തങ്ങള്‍ കെ.എം. അഹ്‌മദിന്റെ വീട്‌ സന്ദര്‍ശിച്ചു

കാസര്‍കോട്‌ : മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന അന്തരിച്ച കെ.എം.അഹമ്മദിന്റെ വീട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌തങ്ങള്‍ സന്ദര്‍ശിച്ച്‌ മകന്‍ മുജീബ്‌ അഹ്‌മദിനെ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസിജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, വൈ.ഹനീഫ്‌ കുമ്പഡാജ , മൊയ്‌തു ചെര്‍ക്കള, തുടങ്ങയവര്‍ കൂടെയുണ്ടായിരുന്നു.