'താനൂര്‍; ചരിത്രം, ദേശം, സംസ്കാരം' സെമിനാര്‍ മാര്‍ച്ച് 24ന്

താനൂര്‍ : മുസ്‍ലിം കൈരളിയുടെ പൈതൃകമുറങ്ങുന്ന താനൂരിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന 'താനൂര്‍; ചരിത്രം, ദേശം, സംസ്കാരം' ചരിത്ര സെമിനാര്‍ ഈ മാസം 24ന്. താനൂര്‍ ടീവീസ് ഹാളില്‍ നടക്കുന്ന ചടങ്ങ് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് സെഷനുകളിലായി നടക്കുന്ന ഏകദിന സെമിനാറില്‍ പ്രമുഖ അക്കാദമിക് രാഷ്ട്രീയ പ്രതിഭകള്‍ പങ്കെടുക്കും.

അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എല്‍.എ. പ്രൊഫ. കെ.എസ് മാധവന്‍ (കോഴിക്കോട് സര്‍വകലാശാല), ഡോ. വി കുഞ്ഞാലി (സി.എച്ച് ചെയര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഡോ. കെകെ മുഹമ്മദ് അബ്ദു സത്താര്‍ (ചരിത്ര വിഭാഗം, പി.എസ്.എം.ഒ കോളേജ്), ഡോ.കെ.കെ ഭരതന്‍ (മലയാളം സര്‍വകലാശാല), അബ്ദുസ്സമദ് ഫൈസി (പ്രന്‍സിപ്പല്‍, ഇസ്‍ലാഹുല്‍ ഉലും), സി.കെ താനൂര്‍‍, പ്രൊഫ വി.പി ബാബു താനൂര്‍, പി.എ റശീദ് തുടങ്ങിയവര്‍ സംബന്ധിക്കും.

താനൂരിന്റെ സാംസ്കാരിക പൈതൃകത്തെ ആഴത്തില്‍ വ്യക്തമാക്കുന്ന തെരെഞ്ഞെടുത്ത ഏഴോളും പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. സെമിനാറിനോടനുബന്ധിച്ച് താനൂരിലെ ചരിത്ര ശേഷിപ്പുകളെ കുറിച്ച് പ്രത്യേക പ്രദര്‍ശനവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

താനൂര്‍ ഇസ്‍ലാഹുല്‍ ഉലൂം അറബിക് കോളേജ് 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാര്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഉസ്‍വ'യാണ് സംഘടിപ്പിക്കുന്നത്. താനൂരിന്റെ സാംസ്കാരിക പൈതൃക വിഷയത്തില്‍ 'ഉസ്‍വ' മുമ്പ് സംഘടിപ്പിച്ച സെമിനാറിന്റെ തുടര്‍ച്ചയാണ് ചരിത്ര സെമിനാര്‍. കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയറുമായി സഹകരിച്ച് Early Educational Movements of Pangil Ahmad Kutty Musliyar and Islahul Uloom in Kerala എന്ന വിഷയത്തില്‍ മറ്റൊരു സെമിനാര്‍ നടന്നിരുന്നു.

രജിസ്ട്രേഷനും അനുബന്ധ വിവരങ്ങള്‍ക്കും ബന്ധപ്പെടുക - നൈസാം ഹുദവി (കോര്‍ഡിനേറ്റര്‍) +919142572287. സന്ദര്‍ശിക്കുക http://www.islahululoom.com/
- naizam am