പരീക്ഷയെ വരവേല്‍ക്കാം; SKSSF മേട്ടിവേഷന്‍ ക്ലാസ് ഫെബ്രുവരി 11 ന്

പെരിങ്ങത്തൂര്‍ : SKSSF പെരിങ്ങത്തൂര്‍ ടൌണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ SSLC, +2 വിദ്യാര്‍ത്ഥികള്‍ക്കായി 'പരീക്ഷയെ വരവേല്‍ക്കാം' മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. പ്രശസ്ത സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ റഹീം മാസ്റ്റര്‍ ചുഴലിയാണ് ക്ലാസ് നയിക്കുക. 2012 ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ പെരിങ്ങത്തൂര്‍ ടി.ടി.. കാന്പസില്‍ വെച്ചാണ് ക്ലാസ് നടക്കുന്നത്.
ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന SSLC, +2 പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9 മണിക്ക് മുന്പായി പെരിങ്ങത്തൂര്‍ ടി.ടി.. കാന്പസ് രജിസ്ട്രേഷന്‍ കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ടൌണ്‍ പ്രസിഡന്‍റ് ജാഫര്‍ ഇല്ലത്ത് അറിയിച്ചു.
- ഖാലിദ് പെരിങ്ങത്തൂര്‍