കാപ്പാട് : മീലാദുന്നബി കാമ്പയിനോടനുബന്ധിച്ച് കാപ്പാട് കെ.കെഎം.
ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍-ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന പ്രവാചക
പ്രകീര്‍ത്തന സമ്മേളനത്തിനു തുടക്കമായി. കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസി
ഉദ്‌ഘാടനം ചെയ്‌തു. ശാഹിദ് യമാനി മുണ്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ്
ഇഅ#്‌ജാസി മഹാരാഷ്‌ട്രയുടെ നേതൃത്വത്തില്‍ ത്വുയൂറുല്‍ മദീന ബുര്‍ദ മജ്‌ലിസും ദഫ്
പ്രോഗ്രാമും അവതരിപ്പിച്ചു. സ്ഥാപനത്തിന്റെ പ്രസിഡന്റ് അഹമ്മദ് കോയ ഹാജി,
പ്രിന്‍സിപ്പള്‍ ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി എന്നിവര്‍ പങ്കെടുത്തു. ഇന്ന് (07) നടക്കുന്ന സമാപന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്‌ഡിതനും ഖുര്‍ആന്‍ സ്റ്റഡി
സെന്റര്‍ ഡയറക്‌ടറുമായ ഉസ്‌താദ് റഹ്‌മത്തുള്ള ഖാസിമി മൂത്തേടം, ആബിദ് ഹുദവി
തച്ചണ്ണ, പി.കെ.കെ ബാവ എന്നിവര്‍ പങ്കെടുക്കും.