പൊന്നാട് : പൊന്നാട് യൂണിറ്റ് SKSSF കമ്മിറ്റി സംഘടിപ്പിച്ച
മദ്‌ഹുറസൂല്‍ പ്രഭാഷണവും സമസ്‌ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളന പ്രചാരണവും
പൊന്നാട് ശംസുല്‍ ഉലമാനഗറില്‍ ബുധനാഴ്‌ച നടന്നു. സമ്മേളന പ്രമേയമായ
`സത്യസാക്ഷികളാവുക' വിഷയത്തില്‍ അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും
മദ്‌ഹുറസൂല്‍ പ്രഭാഷണം മുനീര്‍ ദാരമി കാരക്കുന്നും നിര്‍വ്വഹിച്ചു. മൗലിദ്
പാരായണത്തിന് കെ.എസ്.ഇബ്രാഹീം മുസ്‌ലിയാര്‍, ബി.എസ്.കെ.തങ്ങള്‍, ശംസുദ്ദീന്‍
മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, യു.മുഹമ്മദാജി,
യു.കുഞ്ഞാലന്‍ ഹാജി, ഹസൈന്‍ ഹാജി പങ്കെടുത്തു. പി.എം.ബാപ്പു സ്വഗതവും ജലീല്‍
എം.പി.നന്ദിയും പറഞ്ഞു.
- മുഹമ്മദ് മുസ്ഥഫ