പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ
അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ജാമിഅഃയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഘടനയായ ഓസ്‌ഫോജ്‌നയുടെ പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 ന് ശനിയാഴ്‌ച നടക്കും.
കേട്ടക്കല്‍ മുനിസിപ്പല്‍ സ്.എച്ച് ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം
നടക്കുക.
കാലത്ത് 10 മണിക്ക് ജാമിഅഃ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ
പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും. ജാമിഅ
പ്രൊഫസര്‍ എം.കെ. മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. സമസ്‌ത വൈസ്
പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരം
പുത്തൂര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, അബ്ദുല്ല ഫൈസി പടന്ന, ജലീല്‍ ഫൈസി
പുല്ലങ്കോട്, മൊയ്‌തീന്‍ കുട്ടി ഫൈസി വാക്കോട്, കെ.എ. റഹ്‌മാന്‍ ഫൈസി, ഉസ്‌മാന്‍
ഫൈസി തോടാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി (ജനറല്‍ സെക്രട്ടറി SKSSF സംസ്ഥാന
കമ്മിറ്റി) തുടങ്ങിയവര്‍ പ്രസംഗിക്കും. കെ.സി. മുഹമ്മദ് ഫൈസി കൊടുവള്ളി,
എ.മരക്കാര്‍ ഫൈസി നിറമരതൂര്‍, ക്ലാസെടുക്കും.
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന
കണ്‍വെന്‍ഷന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ജാമിഅഃ
നൂരിയ്യ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം
ചെയ്യും. സമസ്‌ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം
നടത്തും. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, കോഴിക്കോട് വലിയ
ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി
കൂരിയാട് തുടങ്ങിയവര്‍ പ്രസംഗിക്കും