ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയായ ജവഹര്‍ലാല്‍ നെഹ്‌റു
യൂണിവേഴ്‌സിറ്റിയില്‍ 2012-2013 അദ്ധ്യായന വര്‍ഷത്തേക്കുള്ള അഡ്‌മിഷന്‍ ആരംഭിച്ചു.
ഫെബ്രു. 6 മുതല്‍ മാര്‍ച്ച് 21 വരെയാണ് അപേക്ഷിക്കേണ്ട സമയം. അഡ്‌മിഷന്‍,
കോഴ്‌സ് തുടങ്ങി സര്‍വകലാശാല സംബന്ധിയായ മറ്റു വിവരങ്ങളും സഹായങ്ങളും
നല്‍കുന്നതിന് ഡല്‍ഹി എസ്.കെ.എസ്.എസ്.എഫ് ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു. പൂര്‍ണ
വിവരങ്ങള്‍ക്ക് skssfdelhi@gmail.com അഡ്രസിലോ, 8130588830 എന്ന
നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഈ വര്‍ഷം മുതല്‍ www.jnu.ac.in,
www.jnuonline.in തുടങ്ങിയ സൈറ്റുകളില്‍ ഓണ്‍ലൈനായും അഡ്‌മിഷന്
അപേക്ഷിക്കാവുന്നതാണ്.