നബിദിനം; ബഹ്‌റൈന്‍ സമസ്‌ത മൗലിദ്‌ സദസ്സ്‌ ശ്രദ്ധേയമായി

മനാമ : നബി ദിനാഘോഷത്തിന്റെ ഭാഗമായി ദേശത്തിന്റെയും ഭാഷകളുടെയും അതിര്‍വരമ്പുകളില്ലാതെ മലയാളികള്‍ക്കൊപ്പം പാകിസ്‌താനികളും ബഗ്ലാദേശികളുമടങ്ങുന്ന വിശ്വാസി സമൂഹത്തിന്റെ പ്രവാചക പ്രകീര്‍ത്തനങ്ങളും മൗലിദ്‌ മജ്‌ലിസും നവ്യാനുഭവമായി. റബീഉല്‍ അവ്വല്‍ 12 #ാ#ം രാവില്‍ മനാമയിലെ യമനി പള്ളിയിലായിരുന്നു ഈ ദൃശാനുഭവം. ``റൂഹീ ഫിദാക യാ റസൂലുല്ലാഹ്‌'' എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകം ആചരിച്ചു വരുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായാണ്‌ ഈ `രാജ്യാന്തര' മൗലിദ്‌ മജ്‌ലിസും പ്രാര്‍ത്ഥനാ സദസ്സും നടന്നത്‌. അറബി ഭാഷയിലുള്ള മൗലിദ്‌ ഈരടികളും ബൈത്തുകളും മലയാളികളേക്കാള്‍ വലിയ ആവേശത്തിലാണവര്‍ മറ്റുള്ളവര്‍ ഏറ്റു ചൊല്ലിയത്‌. 
സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി. യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ്‌ സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രവാചക സ്‌നേഹമെന്നത്‌ നമ്മുടെ ചുറ്റുപാടുകളിലെ കേവല പ്രേമങ്ങള്‍ പോലെയല്ലെന്നും മറിച്ച്‌ മതാഹ്വാനമുള്ള നമ്മുടെ ഹൃദയാന്തരങ്ങളില്‍ നിന്നുണ്ടാവേണ്ട അനിവാര്യമായ സ്‌നേഹമാണതെന്നും,. അത്തരമൊരു സ്‌നേഹമുണ്ടെങ്കില്‍ സ്വര്‌ഗ്ഗ പ്രവേശത്തിനതു മാത്രം മതിയെന്നും തെളിവുകളുദ്ധരിച്ചു കൊണ്ടദ്ധേഹം സമര്‍ത്ഥിച്ചു.സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ്‌ നദ്‌ വി, എം.സി അലവി മുസ്‌ ലിയാര്‍, ഹൈദര്‍മൗലവി, എം.സി മുഹമ്മദ്‌ മുസ്‌ ലിയാര്‍, അബ്‌ദുല്ല ഫൈസി, ഇബ്രാഹീം മുസ്‌ ലിയാര്‍, ലത്വീഫ്‌ മുസ്‌ ലിയാര്‍, ഉബൈദുല്ല റഹ്‌ മാനി, സഈദ്‌ ഇരിങ്ങല്‍, എസ്‌.എം അബ്‌ദുല്‍ വാഹിദ്‌, കുഞ്ഞഹമ്മദ്‌ ഹാജി, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി, ശിഹാബ്‌ കോട്ടക്കല്‍ എന്നിവര്‍ മൗലിദ്‌ മജ്‌ലിസിന്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ ലത്വീഫ്‌ പുളപ്പൊയില്‍, ഹാശിം കോക്കല്ലൂര്‍, ശറഫുദ്ധീന്‍ മാരായമംഗലം, അശ്‌റഫ്‌ കാട്ടില്‍ പീടിക എന്നിവരുടെ നേതൃത്വത്തില്‍ അന്നദാനവും നടന്നു.