പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന് സമാപനം
കാപ്പാട് :
പുണ്യ റസൂല്‍ (സ) കാരുണ്യത്തിന്റെ പ്രവാചകനാണെന്ന് പ്രശസ്‌ത പണ്‌ഡിതനും ഖുര്‍ആന്‍
സ്റ്റഡി സെന്റര്‍ ഡയറക്‌ടറുമായ ബഹു: ഉസ്‌താദ് റഹ്‌മത്തുള്ള ഖാസിമി. മര്‍ഹബന്‍ ലക
യാ ഹബീബള്ള മീലാദുന്നബി കാമ്പയിനോടനുബന്ധിച്ച് കാപ്പാട് കെ.കെ.എം ഇസ്ലാമിക്
അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. പ്രവാകന്‍
മുഹമ്മദ് നബി (സ) യുടെ തിരു സുന്നത്ത് നിത്യ ജീവിതത്തില്‍ പകര്‍ത്തണമെന്ന്
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രമുഖ വാഗ്മിയും മത പണ്‌ഡിതനുമായ ആബിദ്
ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാപനത്തിന്റെ പ്രസിഡന്റ് അഹമ്മദ് കോയ
ഹാജി, പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി എന്നിവര്‍ പങ്കെടുത്തു.